04:45pm 11 November 2026
NEWS
ബൈക്ക് യാത്രികനെ കാറിൽ പിന്തുടർന്ന് ഇടിച്ചു തെറിപ്പിച്ച കാർ ഡ്രൈവർ പിടിയിലായി
23/10/2025  05:16 PM IST
nila
ബൈക്ക് യാത്രികനെ കാറിൽ പിന്തുടർന്ന് ഇടിച്ചു തെറിപ്പിച്ച കാർ ഡ്രൈവർ പിടിയിലായി

ചെങ്ങന്നൂർ: അലക്ഷ്യമായി ഓടിച്ച കാർ സ്ക്കൂട്ടറിലിടിക്കാൻ തുനിഞ്ഞത് ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ  കാറിൽ പിന്തുടർന്ന് ഇടിച്ചു തെറിപ്പിച്ച കാർ ഡ്രൈവർ പോലീസ് പിടിയിലായി. ചെട്ടികുളങ്ങര സ്വദേശി ജയേഷ് (43)നെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റു ചെയ്തത്.ഇയാളുടെ പേരിൽ വധശ്രമത്തിന് ചെങ്ങന്നൂർ പോലീസ് കേസ് എടുത്തു.ഞായറാഴ്ച്ച വൈകുന്നേരം 5.20 ഓടെയാണ് സംഭവം. പാണ്ടനാട് കടവിൽ പ്ലാം മൂട്ടിൽ ജോമോൻ എന്നു വിളിക്കുന്ന കെ.ജി വർഗ്ലീസിനാണ്
അപകടത്തിൽ ഗുരുതര പരിക്കേറ്റത്.

ഇരമല്ലിക്കരയിൽ നിന്നും തിരുവൻവണ്ടൂരിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ജോമോനെ അച്ചിലേത്ത് പടിക്കു സമീപത്ത് വച്ച് പിറകിൽ നിന്നെത്തിയ ആൾട്ടോ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അലക്ഷ്യമായി ഓടിച്ചു വന്ന കാർ തൻ്റെ സ്കൂട്ടറിൽ ഇടിക്കുവാൻ തുനിഞ്ഞത് ജോമോൻ ചോദ്യം ചെയ്തതിൻ്റെ വിരോധത്തിൽ  പിൻതുടർന്ന് എത്തിയ ജയേഷ് ,ജോമോനെ കാറിടിപ്പിച്ച് തെറിപ്പിക്കുകയായിരുന്നു എന്നതാണ് കേസ്. കാർ ഇടിപ്പിച്ച ശേഷം ജോമോൻ വീണു കിടക്കുന്നത് അല്പം ദൂരെ കാർ മാറ്റി നിർത്തി കണ്ട ശേഷമാണ് ഇയാൾ കാർ ഓടിച്ചു പോയതെന്നും ഓടിക്കൂടിയ നാട്ടുകാർ പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ ജോമോൻ സമീപമുള്ള വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് താഴെ വീണത്. വാരിയെല്ലുകൾക്ക് രണ്ട് പൊട്ടലും , തോൾ,ഇടത്തേ കാൽ എന്നിവക്ക് ഒടിവ് ഉണ്ട്. തലക്കും മുഖത്തും മുറിവുകളും ഉണ്ട്. മുപ്പതോളം തുന്നലുകളുമുണ്ട്. അപകടത്തെത്തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഇപ്പോൾ ചികിത്സയിലാണ്. 
വീടുകളിലും സ്ഥാപനങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിൻ്റെ കച്ചവടമാണ് ജോമോന് .
അപകടത്തെത്തുടർന്ന് തിരുവൻവണ്ടൂർ ഭാഗത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പോലീസ് കാറുടമയെ കണ്ടെത്തിയത്.
പ്രതിയെ  റിമാൻഡ് ചെയ്ത് സബ് ജയിലിലേക്കയച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.